കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
Monday, September 16, 2024 5:33 PM IST
പാലക്കാട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പാലക്കാട് - വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.