മലയാള സിനിമയില്‍ ബദല്‍ സംഘടനയ്ക്ക് ആലോചന; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കത്ത് നല്കി
Monday, September 16, 2024 1:37 PM IST
തിരുവനന്തപുരം: മലയാള സിനിമയില്‍ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരില്‍ ബദല്‍ സംഘടന രൂപീകരിക്കാന്‍ ആലോചന. ആഷിഖ് അബു, അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരിക. ഇത് സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്കി.
മലയാള സിനിമാ വ്യവസായത്തെ നവീകരിക്കുക, പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കും.
ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബദലായുള്ള സംഘടനയാകും രൂപീകരിക്കുകയെന്നാണ് വിവരം.