ഇമ്രാന് ഖാനായി റാലി; പിടിഐ എംപിമാര്‍ക്ക് ജാമ്യം
Monday, September 16, 2024 12:50 PM IST
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയിലെ 10 എംപിമാര്‍ക്ക് പാക്കിസ്ഥാന് കോടതി ജാമ്യം അനുവദിച്ചു. തീവ്രവാദ വിരുദ്ധ കോടതിയാണ് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. ഇസ്ലാമാബാദില് കൂറ്റന്‍ റാലി നയിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയിലെ 10 എംപിമാര്‍ ഉള്‍പ്പെടെ 30 പേരെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.
ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിടിഐ പാര്‍ട്ടി റാലി സംഘടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി പാക്കിസ്ഥാന് പോലീസ് ഈ മാസം 11ന് കേസെടുത്തിരുന്നു.
ഭരണകൂട രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തില്‍ പാക്കിസ്ഥാന് ഹൈക്കോടതി ജൂണ്‍ മൂന്നിന് ഇമ്രാന് ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അദ്ദേഹം തടവില്‍ തുടരുകയാണ്.