ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി​യ​തി​നെ​ക്കാ​ള്‍ തു​ക ചെ​ല​വ​ഴി​ച്ച​ത് വൊ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കാ​യെ​ന്ന് ആ​ക്ഷേ​പം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭീ​മ​ന്‍ ചെ​ല​വ് ക​ണ​ക്കു​മാ​യി സ​ര്‍​ക്കാ​ര്‍. ഒ​രു മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​ന് 75,000 രൂ​പ ചെ​ല​വാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ള്‍. ഇ​ത്ത​ര​ത്തി​ല്‍ 359 മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് രണ്ട് കോ​ടി 76 ല​ക്ഷം ചെ​ല​വി​ട്ടു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​വ​രു​ടെ വ​സ്ത്ര​ങ്ങ​ള്‍​ക്കാ​യി 11 കോ​ടി ചെ​ല​വാ​യെ​ന്നും ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യു​ള​ള വ​സ്ത്ര​ങ്ങ​ള്‍ നാടിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച് ന​ല്‍​കി​യി​രു​ന്നു. നേ​ര​ത്തെ, ആ​വ​ശ്യ​ത്തി​ലേ​റെ വ​സ്ത്ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം പ​റ​ഞ്ഞി​രു​ന്ന​ത്.

വൊ​ള​ണ്ടി​യ​ര്‍​മാ​രു​ടെ വ​ണ്ടി ചെ​ല​വി​നും ഭ​ക്ഷ​ണ​ത്തി​നും 14 കോ​ടി ചി​ല​വാ​ക്കി. ഇവരു​ടെ ഗ​താ​ഗ​ത​ത്തി​ന് മാ​ത്രം നാ​ലു​കോ​ടി ചെ​ല​വാ​യി. വൊ​ള​ണ്ടി​യേ​ഴ്സി​ന് യൂ​സ​ര്‍ കി​റ്റ് ന​ല്‍​കി​യ വ​ക​യി​ല്‍ ആ​കെ ര​ണ്ട് കോ​ടി 98 ല​ക്ഷം ചി​ല​വാ​യി.

ബെ​യ്‌ലി പാ​ല​ത്തിന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഒ​രു​കോ​ടി രൂ​പ. 17 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 30 ദി​വ​സ​ത്തേ​ക്ക് ജ​ന​റേ​റ്റ​റിന്‍റെ ചെ​ല​വ് ഏ​ഴ് കോ​ടി​ എന്നിങ്ങനെയാ​ണ് സ​ര്‍​ക്കാ​ര്‍ സ​ത്യ​വാം​ഗ്മൂ​ലം പ​രാ​മ​ര്‍​ശി​ച്ചു​ള്ള കോ​ട​തി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​ന്‍ എ​യ​ര്‍ ഫോ​ഴ്സി​ന് എ​യ​ര്‍ ലി​ഫ്റ്റിം​ഗ് ഹെ​ലി​കോ​പ്ട​റി​നാ​യി 17 കോ​ടി. ദു​രി​ത​ബാ​ധി​ത​രെ ഒ​ഴി​പ്പി​ക്കാ​ന്‍ വ​ണ്ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ച വ​ക​യി​ല്‍ 12 കോ​ടി. മി​ലി​ട്ട​റി, വൊ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കി​യ വ​ക​യി​ല്‍ ര​ണ്ട് കോ​ടി. ഇവ​രു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ വ​ക​യി​ല്‍ 15 കോ​ടി. ഭ​ക്ഷ​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് 10 കോ​ടി. ജെ​സി​ബി, ഹി​റ്റാ​ച്ചി, ക്രെ​യി​ന്‍ എ​ന്നി​വ​യ്ക്കായി15 കോ​ടി​ എന്നിങ്ങനെ കണക്ക് "കൂട്ടുന്നു'.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള ചെ​ല​വ് എ​ട്ട് കോ​ടി. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ട്ടു​കോ​ടി​. ഡ്രോ​ണ്‍ റ​ഡാ​ര്‍ വാ​ട​ക മൂ​ന്നു​കോ​ടി​യാ​യി. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ക്കാ​യി മൂ​ന്നു​കോ​ടി എന്നിങ്ങനെ ചെ​ല​വാ​ക്കി​യ​താ​യും ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ജൂ​ലൈ 30നാണ് വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​രു​ൾപ്പൊ​ട്ട​ലു​ണ്ടാ​യ​ത്.