വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം
Monday, September 16, 2024 12:30 AM IST
തിരുവനന്തപുരം: വർക്കല ഉരക്കണ്ണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. എതിർ ദിശയിൽ നിന്നും വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു ബൈക്കിൽ മൂന്നുപേരും എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്, രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ വർക്കല സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.