ദുലീപ് ട്രോഫി; ഇന്ത്യ സി-ഇന്ത്യ ബി മത്സരം സമനിലയിൽ
Sunday, September 15, 2024 6:58 PM IST
അനന്ത്പുര്‍: ദുലീപ് ട്രോഫിയിലെ ഇന്ത്യ സി-ഇന്ത്യ ബി മത്സരം സമനിലയിൽ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ സി ടീം 525 റണ്‍സ് അടിച്ചെടുത്തു. രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു. പിന്നാലെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ 332 ല്‍ ടീം ബി പുറത്തായി. ഒന്നാം ഇന്നിംഗ്സില്‍ ബി ടീമിനായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് 157 റണ്‍സെടുത്തു. നാരായണ്‍ ജഗദീശന് അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. സായ് കിഷോര്‍ 22 റണ്‍സും നേടി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ബി ടീം ബാറ്റിംഗിന് ഇറങ്ങിയില്ല.
ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി ബി ടീം അന്‍ഷുല്‍ കാംബോജ് സി ടീമിന് ലീഡ് സമ്മാനിച്ചു. താരം 27.5 ഓവറില്‍ 69 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ സി ടീമിനായി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 62 റൺസും രജത് പടിദാര്‍ 42 റണ്‍സും നേടി.