കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ മോ​ഴ​യാ​ന​യെ ഇ​തു​വ​രെ കാ​ടു ക​യ​റ്റാ​നാ​യി​ല്ല. ആ​ന നി​ല​വി​ൽ പ​ന്തി​രി​ക്ക​ര​യി​ലെ വ​യ​ലി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​യി തു​ട​രു​ക​യാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു​ള്ള വ​ന​പാ​ല​ക​രും പേ​രാ​മ്പ്ര പോ​ലീ​സും വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പ​ന്തി​രി​ക്ക​ര ഭാ​ഗ​ത്തും അ​ഞ്ചോ​ടെ പേ​രാ​മ്പ്ര പൈ​തോ​ത്ത് പ​ള്ളി​ത്താ​ഴെ ഭാ​ഗ​ത്തു​മാ​ണ് കാ​ട്ടാ​ന​യെ ക​ണ്ട​ത്. പി​ന്നീ​ട് നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ന പ​ള്ളി​യ​റ​ക്ക​ണ്ടി ഭാ​ഗ​ത്തേ​ക്കും പി​ന്നീ​ട് ചാ​ത്തോ​ത്ത് ചാ​ലി​ലേ​ക്കും മാ​റു​ക​യാ​യി​രു​ന്നു. പെ​രു​വ​ണ്ണാ​മു​ഴി ഭാ​ഗ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ആ​ന ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.