കീ​വ്: യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്ന് റ​ഷ്യ​യും യു​ക്രെ​യ്നും ശ​നി​യാ​ഴ്ച 206 ത​ട​വു​കാ​രെ കൈ​മാ​റ്റം ചെ​യ്തു.

റ​ഷ്യ മോ​ചി​പ്പി​ച്ച 103 പേ​രും യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ മാ​സ​ങ്ങ​ളി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. ഇ​വ​രി​ൽ 82 സൈ​നി​ക​രും 21 ഉ​ദ്യോ​ഗ​സ്ഥ​ര​മു​ണ്ട്.

കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട 103 റ​ഷ്യ​ൻ സൈ​നി​ക​രെ കു​ർ​സ്ക് മേ​ഖ​ല​യി​ൽ​നി​ന്നും ഓ​ഗ​സ്റ്റി​ൽ യു​ക്രെ​യ്ൻ ത​ട​വി​ലാ​ക്കി​യ​താ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സും റ​ഷ്യ​യും യു​ക്രെ​യ്നും ത​ട​വു​കാ​രെ കൈ​മാ​റി​യി​രു​ന്നു.