എംഡിഎംഎയുമായി യുവാവ് പിടിയിൽ
Sunday, September 15, 2024 3:57 AM IST
മണ്ണുത്തി: ഏഴു ഗ്രാം എംഡിഎംഎയുമായി യുവാവ് മണ്ണുത്തി പോലീസിന്റെ പിടിയിലായി. അരണാട്ടുകര ഗാന്ധിനഗർ സ്വദേശി പള്ളിക്കുന്നത്ത് ഹാരീഷ് ഡേവീസി( 29)നെയാണ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ബംഗളൂരുവിൽനിന്നും വില്പനയ്ക്കായാണ് പ്രതി ലഹരിയെത്തിച്ചത്. തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് ഡാൻസാഫിന്റെ രഹസ്യാന്വേഷണവും പ്രതിയെ പിടികൂടാൻ സഹായകമായി.
സബ് ഇൻസ്പെക്ടർ കെ.സി. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.