സിപിഎം ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ആർക്കുമില്ല
Sunday, September 15, 2024 2:09 AM IST
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ആർക്കും ഇപ്പോൾ നൽകില്ലെന്ന് സൂചന. പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവഹിക്കുന്നതിനാണ് നിലവിലെ തീരുമാനം.
ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങൾ തുടർകാര്യങ്ങൾ ആലോചിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്.
അതിനിടെ, അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം യാത്രയപ്പ് നൽകി.