ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു
Saturday, September 14, 2024 11:29 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. സൈന്യവും ജമ്മു കാഷ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ദുഗഡ്ഡ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യുവരിച്ചിരുന്നു. വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.