പൊന്നാനി ബലാത്സംഗ കേസ്; മലപ്പുറം എസ്പിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
Friday, September 13, 2024 10:30 PM IST
കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ ബലാത്സംഗംചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ മലപ്പുറം എസ്പിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉടന്‍ കേസെടുക്കണമെന്നാണ് പുതിയ ക്രിമിനല്‍ നടപടി ക്രമമെന്നും ഹൈക്കോടതി പറഞ്ഞു.
പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന് ഹൈക്കോടതി ചോദിച്ചു. കേസ് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് കോടതി ചോദിച്ചു.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ പരാതി. എന്നാൽ ഈ പരാതി കെട്ടിചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎസ്പി ബെന്നി ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു.