മാമി തിരോധാനക്കേസ്: ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ട് പി.വി.അൻവർ
Friday, September 13, 2024 9:23 PM IST
തിരുവനന്തപുരം: കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുതെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ എംഎല്‍എ ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ടു. ആക്ഷന്‍ കൗണ്‍സില്‍ പി.വി.അൻവർ എംഎൽഎക്കു നൽകിയ പരാതി എഡിജിപിക്ക് കൈമാറി.
കേസ് ആദ്യം ലോക്കല്‍ പോലീസാണ് അന്വേഷിച്ചത്. എന്നാല്‍ മാമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ലോക്കല്‍ പോലീസ് അന്വേഷണത്തിനെതിരെ മാമിയുടെ കുടുംബം രംഗത്തെത്തി. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും കുടുംബം ഉന്നയിച്ചു.
ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ കേസിന്റെ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ സ്ഥലംമാറ്റിയിരുന്നു.
എസ്പി വിക്രമിന്റെ അന്വേഷണത്തില്‍ മാമിയുടെ കുടുംബം തൃപ്തരായിരുന്നു. എസ്പിയെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.വി.അന്‍വര്‍ പറഞ്ഞു.