അ​ന​ന്ത​പൂ​ര്‍: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ എ​യ്ക്ക് ലീ​ഡ്. സ്കോ​ർ: ഇ​ന്ത്യ എ 290,115/1 ​ഇ​ന്ത്യ ഡി 183. ​ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ എ ​ടീം ഉ​യ​ർ​ത്തി​യ 290 റ​ൺ​സി​ന് മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഡി​യു​ടെ പോ​രാ​ട്ടം 183 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചി​രു​ന്നു.

107 റ​ൺ​സി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച എ​ടീം ഒ​ന്നി​ന് 115 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ല്‍ 222 റ​ണ്‍​സി​ന്‍റെ വ്യ​ക്ത​മാ​യ ലീ​ഡു​മാ​യി ടീം ​മു​ന്നേ​റു​ക​യാ​ണ്. മി​ക​ച്ച തു​ട​ക്ക​മാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ എ​യ്ക്ക് ല​ഭി​ച്ച​ത്.

അ​ര്‍​ധ സെ​ഞ്ചു​റി​യു​മാ​യി (56) മു​ന്നേ​റി​യ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​നെ ശ്രേ​യ​സ് അ​യ്യ​ര്‍ പു​റ​ത്താ​ക്കി. പി​ന്നാ​ലെ ര​ണ്ടാം ദി​ന​ത്തി​ലെ ക​ളി​യും അ​വ​സാ​നി​പ്പി​ച്ചു. 59 റ​ണ്‍​സു​മാ​യി പ്ര​ഥം സിം​ഗ് ക്രീ​സി​ലു​ണ്ട്. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ (92) ചെ​റു​ത്തു നി​ല്‍​പ്പാ​ണ് ഡി​യെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ വ​ലി​യ​നാ​ണ​ക്കേ​ടി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

വാ​ല​റ്റ​ത്ത് ഹ​ര്‍​ഷി​ത് റാ​ണ ന​ട​ത്തി​യെ പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് സ്‌​കോ​ര്‍ 180 ക​ട​ത്തി​യ​ത്. താ​രം 29 പ​ന്തി​ല്‍ നാ​ല് ഫോ​റും ര​ണ്ട് സി​ക്‌​സും സ​ഹി​തം 31 റ​ണ്‍​സെ​ടു​ത്തു. ഇ​ന്ത്യ എ​ക്കാ​യി ഖ​ലീ​ല്‍ അ​ഹ​മ​ദും അ​ഖ്വി​ബ് ഖാ​നും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.