ദുലീപ് ട്രോഫി: ഇന്ത്യ സിക്ക് കൂറ്റൻ സ്കോർ; ബി പൊരുതുന്നു
Friday, September 13, 2024 7:03 PM IST
അനന്തപൂർ: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ സി ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് മറുപടിയായി ഇന്ത്യ ബി ടീം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ സി നേടിയ 525 മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ബി രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 124 റണ്‍സെന്ന നിലയിലാണ്.
ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് (51), നാരായണ്‍ ജഗദീശന് (67) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്സിൽ ഇഷാന് കിഷന് നേടിയ (111) സെഞ്ചുറിയാണ് ഇന്ത്യ സിക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മാനവ് സുതര്‍ (82), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (58), ബാബാ ഇന്ദ്രജിത് (78) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യ ബിക്കായി മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ നാലും നവ്ദീപ് സെയ്നിയും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റും വീഴ്ത്തി.