വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും
Friday, September 13, 2024 6:01 PM IST
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും. 52 പേരുടെ 64 വായ്പകളാണ് എഴുതിതള്ളുന്നത്. പ്രദേശത്തെ കർഷകർ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളാനാണ് തീരുമാനം.
കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ വായ്പകളാണ് എഴുതിതള്ളുന്നത്. കര്‍ഷകരുടെ പ്രമാണങ്ങള്‍ അടക്കമുള്ള രേഖകളും വിതരണംചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ദുരിതബാധിതരിൽനിന്ന് ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ സാങ്കേതിക പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം.