നീലേശ്വരത്ത് ക്ലാസ് മുറിയില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു
Friday, September 13, 2024 3:09 PM IST
കാസര്‍ഗോഡ്: നീലേശ്വരത്ത് ക്ലാസ് മുറിയില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയ്ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക വിവരം. വിഷമൊന്നും ശരീരത്തില്‍ പ്രവേശിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ നീലേശ്വരം രാജാസ് ഹൈസ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിലെത്തിയപ്പോള്‍ അധ്യാപികയുടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു.