ഐഎസ്എൽ 11-ാം സീസൺ ഫുട്ബോളിന് ഇന്ന് കിക്കോഫ്
Friday, September 13, 2024 8:09 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 11-ാം സീസണിന് ഇന്നു കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. അതോടെ ഇന്ത്യയിൽ കാൽപ്പന്ത് ഉത്സവത്തിനു കൊടിയേറും.
ലെറ്റ്സ് ഫുട്ബോൾ എന്ന ആപ്തവാക്യം ഇന്ത്യയുടെ ഫുട്ബോൾ നഗരങ്ങളിൽ തിരതല്ലും. സീസണ് ഉദ്ഘാടന മത്സരത്തിൽ ഐഎസ്എൽ വന്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും.
2023-24 സീസണ് ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ. മുംബൈ സിറ്റി നിലവിലെ ഐഎസ്എൽ ട്രോഫി ജേതാക്കളും. മോഹൻ ബഗാനെ ഫൈനലിൽ കീഴടക്കിയായിരുന്നു മുംബൈയുടെ ചാന്പ്യൻഷിപ്പ് നേട്ടം.