വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Friday, September 13, 2024 1:13 AM IST
ആലപ്പുഴ: വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), കോഴിക്കോട് വടകര സ്വദേശി ഷാഹിദ് (28), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരാണ് പിടിയിലായത്.
രണ്ടര കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. കഞ്ചാവ് വിറ്റ് കിട്ടിയ 18000രൂപയും ഇവരുടെപക്കൽനിന്ന് കണ്ടെത്തി.
ഓണക്കാലത്ത് വിൽപ്പനക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.