കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷം; എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്
Thursday, September 12, 2024 10:35 PM IST
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 300 ലധികം പേർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
സർവകലാശാല രജിസ്ട്രാറർ നൽകിയ പരാതിയിലാണ് കേസ്. കേരള സർവകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ - കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് കേരള സർവകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെയാണ് വൻ സംഘർഷമുണ്ടായത്. ആക്രമണത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.