തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സി​ന് 52 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യം. സ്കോ​ർ: ആ​ല​പ്പി റി​പ്പി​ള്‍​സ് 125/7 ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ് 73/10 (16.5). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ്ചെ​യ്ത റി​പ്പി​ള്‍​സ് 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 125 റ​ണ്‍​സ് നേ​ടി.

126 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ റോ​യ​ല്‍​സ് 16.5 ഓ​വ​റി​ല്‍ 73 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. നാ​ല് ഓ​വ​റി​ല്‍ ഒ​മ്പ​ത് റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്ത് ട്രി​വാ​ന്‍​ഡ്ര​ത്തി​ന്‍റെ നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ അ​ക്ഷ​യ് ച​ന്ദ്ര​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ല​പ്പി​യു​ടെ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ - കൃ​ഷ്ണ​പ്ര​സാ​ദ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ടീം ​സ്‌​കോ​ര്‍ 50 ക​ട​ത്തി. സ്‌​കോ​ര്‍ 51 ലെ​ത്തി​യ​പ്പോ​ള്‍ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. 23 പ​ന്തി​ല്‍​നി​ന്ന് ഒ​രു സി​ക്സും നാ​ലു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ട 34 റ​ണ്‍​സ് നേ​ടി​യ അ​സ്ഹ​റു​ദീ​നെ എം.​എ​സ്.​അ​ഖി​ല്‍ പു​റ​ത്താ​ക്കി.

40 പ​ന്തി​ല്‍ നി​ന്ന് 37 റ​ണ്‍​സ് എ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദി​നെ അ​ബ്ദു​ള്‍ ബാ​സി​ത് കെ.​എ​ന്‍.​ഹ​രി​കൃ​ഷ്ണ​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച​പ്പോ​ള്‍ ആ​ല​പ്പി​യു​ടെ സ്‌​കോ​ര്‍ 13.3 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 85 റ​ണ്‍​സ്. തു​ട​ര്‍​ന്ന് 12 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ആ​ല​പ്പി​യു​ടെ നാ​ലു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​തോ​ടെ ഏ​ഴി​ന് 97 എ​ന്ന നി​ല​യി​ലെ​ത്തി.

തു​ട​ര്‍​ന്ന് അ​തു​ല്‍ ഡ​യ​മ​ണ്‍​ഡും (15 പ​ന്തി​ല്‍ 22 റ​ണ്‍​സ്) ഫാ​സി​ല്‍ ഫ​നൂ​സും (അ​ഞ്ചു പ​ന്തി​ല്‍ ഏ​ഴു റ​ണ്‍​സ്) ചേ​ര്‍​ന്നു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് ടീം ​സ്‌​കോ​ര്‍ 125ലെ​ത്തി​ച്ച​ത്. 126 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​ന്‍റെ നാ​ലു മു​ന്‍​നി​ര ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ 39 റ​ണ്‍​സി​നു​ള്ളി​ല്‍ പു​റ​ത്താ​യി.

എ​സ്.​സു​ബി​ന്‍(11), എ​സ്.​എ​ന്‍.​അ​മ​രീ​ഷ്(​ഏ​ഴ്), ഗോ​വി​ന്ദ് പൈ(​മൂ​ന്ന്), എ.​കെ. ആ​ക​ര്‍​ഷ്(13) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് വേ​ഗ​ത്തി​ല്‍ ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്നു വ​ന്ന​വ​ർ നി​ല​യു​റ​പ്പി​ക്കും മു​മ്പെ കൂ​ടാ​രം ക​യ​റി​യ​തോ​ടെ ടീം ​സ്കോ​ർ 73 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.