പീഡനപരാതി; രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
Thursday, September 12, 2024 6:47 PM IST
കൊച്ചി: പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ബംഗാളി നടിയുടെ പരാതിയിലും കോഴിക്കോട്ടെ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ടിലും രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് രഞ്ജിത്തിനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.
സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നോട് 2012 ൽ ബംഗളൂരുവിൽ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി.