ലൈംഗീകാരോപണത്തിന് പിന്നിൽ ഗൂഡാലോചന; ഡിവൈഎസ്പി ബെന്നി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
Wednesday, September 11, 2024 8:51 PM IST
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗീകാതിക്രമ പരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് താനൂർ ഡിവൈഎസ്പി ബെന്നി. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്നതിലെ വിരോധമാണ് പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ഈ കേസിലെ പ്രതികൾ സ്വന്തം ചാനൽ ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്തുന്നതായി ഡിജിപിക്ക് അയച്ച കത്തിൽ പറയുന്നു.
ചാനൽ സംപ്രേക്ഷണംചെയ്ത വാർത്ത മൂന്ന് ദിവസത്തിനുള്ളിൽ നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ബെന്നി ചാനലിന് കത്ത് നൽകി. പൊന്നാനിയിലെ വീട്ടമ്മയാണ് പോലീസുകാർക്കെതിരേ ലൈംഗീകാരോപണവുമായി രംഗത്തെത്തിയത്.