അന്‍വറിന്റെ ഫോൺചോർത്തൽ വെളിപ്പെടുത്തൽ അതീവഗൗരവതരം: മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി ഗവർണർ
Wednesday, September 11, 2024 3:23 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്എമാരുള്പ്പെടെയുള്ളവരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
അതീവഗൗരവത്തോടെയാണ് ആരോപണത്തെ കാണുന്നതെന്നും ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. അടിയന്തരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് അടക്കം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവന് മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.
സംസ്ഥാനത്ത് വ്യാപകമായ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപിക്കുന്ന എംഎല്‍എ തന്നെ ചില ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തുവിടുന്നു. ഇത് നിയമലംഘനമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും ഗവർണർ പറഞ്ഞു
ഇക്കാര്യത്തില്‍ എന്തുനടപടികള്‍ സ്വീകരിച്ചുവെന്നും, അടിയന്തരമായി നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്.