ദമ്പതികൾ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍
Wednesday, September 11, 2024 12:18 PM IST
കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി കെ എസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണു സംഭവം.
സമീപവാസികള്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്കു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്നു നാലിനു വീട്ടുവളപ്പില്‍. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.