ഹാ​നോ​യ്: വി​യ​റ്റ്‌​നാ​മി​ല്‍ വീ​ശി​യ​ടി​ച്ച യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 143 ആ​യി. 59 പേ​രെ കാ​ണാ​തായി. ഏ​ക​ദേ​ശം 210,000 ഹെ​ക്ട​ര്‍ കൃ​ഷി ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ള്‍.

ഈ ​വ​ര്‍​ഷം ഏ​ഷ്യ​യി​ല്‍ വീ​ശു​ന്ന ഏ​റ്റ​വും തീ​വ്ര​ത​യേ​റി​യ ചു​ഴ​ലി​ക്കാ​റ്റാ​യ യാ​ഗി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വി​യ​റ്റ്‌​നാ​മി​ല്‍ തീ​രം​തൊ​ട്ട​ത്. തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ വ​ട​ക്ക​ന്‍ വി​യ​റ്റ്‌​നാ​മിലു​ട​നീ​ളം മ​ണ്ണി​ടി​ച്ചി​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​യി. ഹ​നോ​യി​യി​ലെ റെ​ഡ് ന​ദി​യു​ടെ ജ​ല​നി​ര​പ്പ് ഓ​രോ മ​ണി​ക്കൂ​റി​ലും 10 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​രു​ന്ന​താ​യാണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച തെ​ക്ക​ന്‍ ചൈ​ന​യി​ലെ ഹൈ​നാ​ന്‍ ദ്വീ​പി​ലൂ​ടെ ക​ട​ന്നു​പോ​യ ചു​ഴ​ലി​ക്കാ​റ്റ് എ​ട്ടു ല​ക്ഷ​ത്തോ​ളം പാ​ര്‍​പ്പി​ട​ങ്ങ​ളു​ടെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ചു​ഴ​ലി​ക്കാ​റ്റ് ആ​ദ്യം തീ​രം​തൊ​ട്ട ഫി​ലി​പ്പീ​ന്‍​സി​ല്‍16 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.