ബം​ഗ​ളൂ​രു: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ വൈ​കി​യേ​ക്കും. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ദൗ​ത്യം നീ​ട്ടി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സെ​പ്റ്റം​ബ​ർ 11 വ​രെ ഉ​ത്ത​ര​ക​ന്ന​ഡ ജി​ല്ല​യി​ലും ക​ർ​ണാ​ട​ക​യു​ടെ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് ദി​വ​സം കൂ​ടി കാ​ത്തി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ഗോ​വ​ൻ തീ​ര​ത്ത് കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ്ര​ഡ്ജ​ർ എ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

കാ​റ്റ് അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ ട​ഗ് ബോ​ട്ടി​ന്‍റെ യാ​ത്ര ദു​ഷ്ക​ര​മാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് ഡ്ര​ഡ്ജ​ർ ഗോ​വ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ഡ്ര​ഡ്‍​ജ​ർ എ​ത്തി​ക്കാ​ൻ 30-40 മ​ണി​ക്കൂ​ർ സ​മ​യം എ​ടു​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ ബു​ധ​നാ​ഴ്ച ഡ്ര​ഡ്ജ​ർ പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച​യോ​ടെ ദൗ​ത്യം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ൽ വീ​ണ്ടും ദൗ​ത്യം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.