ബൊ​ഗോ​ട്ട: ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യെ വീ​ഴ്ത്തി കൊളം​ബി​യ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് കോ​ളം​ബി​യ വി​ജ​യി​ച്ച​ത്.

കൊ​ളം​ബി​യ​യി​ലി​ലെ എ​ല്‍ മെ​ട്രോ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ​ന്‍ താ​രം യെ​ര്‍​സ​ന്‍ മോ​സ്‌​ക്വേ​ര​യാ​ണ് ആ​ദ്യം ഗോ​ള്‍ നേ​ടി​യ​ത്. 25-ാം മി​നി​റ്റി​ലാ​യി​രു​ന്നു മോ​സ്‌​ക്വേ​ര ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടം പ​കു​തി​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന ഗോ​ള്‍ മ​ട​ക്കി. നി​ക്കോ​ളാ​സ് ഗോ​ണ്‍​സാ​ല​സ് ആ​ണ് അ​ര്‍​ജ​ന്റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്. എ​ന്നാ​ല്‍ 60-ാം മി​നി​റ്റി​ലെ പെ​നാ​ല്‍​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഹാ​മേ​സ് റോ​ഡ്രി​ഗ​സ് കോ​ളം​ബി​യ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു.

ഗോ​ള്‍ മ​ട​ക്കാ​ന്‍ ലോ​ക​ക​ചാ​മ്പ്യ​ന്‍​മാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും നേ​ടാ​നാ​യി​ല്ല.​ഫൈ​ന​ല്‍ വി​സി​ല്‍ മു​ഴ​ങ്ങി​യ​പ്പോ​ള്‍ കോ​ളം​ബി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി.

സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യി​ല്ലാ​തെ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 2026 ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ര്‍​ജ​ന്‍റീ​ന​ന​യു​ടെ ര​ണ്ടാം തോ​ല്‍​വി​യാ​ണി​ത്.

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 18 പോ​യ​ന്‍റു​മാ​യി ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.