ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മൂ​ന്നാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ആം​ആ​ദ്മി പാ​ര്‍​ട്ടി. 11 സ്ഥാ​നാ​ര്‍​ഥി​ക​ള​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഹ​രി​യാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഭൂ​പി​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ​യ്‌​ക്കെ​തി​രെ പ്ര​വീ​ണ്‍ ഗു​സ്ഖ​നി ഗ​ര്‍​ഹി സാം​പ്ല-​കി​ലോ​യ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും. പ്ര​മു​ഖ നേ​താ​ക്ക​ളാ​യ ഭീം ​സിം​ഗ് റാ​ഥി റ​ഡൗ​റി​ല്‍ നി​ന്നും അ​മ​ര്‍ സിം​ഗ് നി​നോ​ഖേ​രി​യി​ല്‍ നി​ന്നും അ​മി​ത് കു​മാ​ര്‍ ഇ​സ്രാ​ന​യി​ല്‍ നി​ന്നും മ​ഹീ​ന്ദ​ര്‍ ദ​ഹി​യ ജ​ജ്ജ​റി​ല്‍ നി​ന്നും മ​ത്സ​രി​ക്കും.

കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം ന​ട​ക്കാ​തെ ആ​യ​തോ​ടെ​യാ​ണ് ആം​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ആ​ദ്യ പ​ട്ടി​ക​യും ചൊ​വ്വാ​ഴ്ച ത​ന്നെ ര​ണ്ടാം പ​ട്ടി​ക​യും പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തോ​ടെ 90 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 സ്ഥാ​നാ​ർ​ഥി​ക​ളെ ആം​ആ​ദ്മി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ‌ 21 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ പു​റ​ത്തു​വി​ട്ട പാ​ര​ട്ടി ര​ണ്ടാം പ​ട്ടി​ക​യി​ൽ ഒ​ൻ​പ​ത് പേ​രു​ടെ പേ​രു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ ഘ​ട്ട​മാ​യാ​ണ് ഹ​രി​യാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.