ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം
Wednesday, September 11, 2024 12:54 AM IST
കൊല്ലം: ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. യുവതിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
തൃക്കണ്ണാപുരം ഷഹാന് മന്‍സിലില്‍ ഫാത്തിമ (22) ആണ് മരിച്ചത്. ഇയ്യക്കോട് ചെറുതോടിന് സമീപം ദീപു എന്ന യുവാവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശിയെയാണ് ഫാത്തിമ. ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവുമായി പിണങ്ങി ആറുമാസം മുമ്പാണ് ദീപുവിനൊപ്പം യുവതി താമസം ആരംഭിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.