പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
Wednesday, September 11, 2024 12:29 AM IST
കോട്ടയം: കൊല്ലം-തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്.
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.