ഐപിഎസ് തലപ്പത്ത് അഴിച്ചു പണി; സി.എച്ച്.നാഗരാജു ഗതാഗത കമ്മീഷണർ
Tuesday, September 10, 2024 11:00 PM IST
തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചു പണി നടത്തി സർക്കാർ. സി.എച്ച്. നാഗരാജുവിനെ ഗതാഗത കമ്മീഷണറായും ദക്ഷിണ മേഖല ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു.
നിലവിൽ കൊച്ചി കമ്മീഷണറാണ് ശ്യാം സുന്ദർ. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണർ. എ.അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ഐപിഎസ് തലപ്പത്തു വൻ മാറ്റങ്ങൾ വന്നത്. അതിനിടെ മലപ്പുറം പോലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സർക്കാർ. മലപ്പുറം എസ്പി എസ്.ശശിധരനെയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി.