ഇത്തവണയും മൈക്ക് വില്ലനായി; ഓപ്പറേറ്ററെ സ്റ്റേജിലേക്ക് വിളിച്ച് മുഖ്യമന്ത്രി
Tuesday, September 10, 2024 9:29 PM IST
തിരുവനന്തപുരം: കോവളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വില്ലനായി മൈക്ക്. സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന യോഗത്തിലാണ് മൈക്കിന് പ്രശ്നമുണ്ടായത്.
പ്രസംഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. തുടർന്ന് മൈക്ക് ഓപ്പറേറ്റർമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. മൈക്കിന്റെ ആൾ ഇങ്ങോട്ട് വന്നാൽ നല്ലതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓടിയെത്തിയത് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി. അവർ ചെയ്തോട്ടെ നമ്മൾ ചെയ്താൽ ചിലപ്പോൾ പൊട്ടി പോകും എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി.
ഉടൻ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. നേരത്തെ മൈക്ക് പ്രശ്നം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.