ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​നാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 21 സ്ഥാ​നാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​നെ​തി​രെ ബി​ജെ​പി യു​വ​നേ​താ​വ് ക്യാ​പ്റ്റ​ൻ യോ​ഗേ​ഷ് ബൈ​രാ​ഗി ജു​ലാ​ന​യി​ൽ ജ​ന​വി​ധി​തേ​ടും. നി​ല​വി​ൽ ഹ​രി​യാ​ന ബി​ജെ​പി യൂ​ത്ത് വിം​ഗി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് യോ​ഗേ​ഷ്.

എ​യ​ർ‌ ഇ​ന്ത്യ​യു​ടെ മു​ൻ പൈ​ല​റ്റാ​യ യോ​ഗേ​ഷ്(35) ചെ​ന്നൈ പ്ര​ള​യ​ത്തി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ അ​ക​പ്പെ​ട്ട് വി​ദേ​ശ​ത്തു കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കാ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി​രു​ന്നു.

ഇ​തോ​ടെ 90 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ 87 സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ‌ 67 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ ഘ​ട്ട​മാ​യാ​ണ് ഹ​രി​യാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.