തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം: വാട്ടർ അഥോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടി
Tuesday, September 10, 2024 3:00 PM IST
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ദിവസങ്ങളോളം കുടിവെള്ളം മുട്ടിയ സംഭവത്തിൽ വാട്ടർ അഥോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.
അതേസമയം പ്രതിസന്ധി പരിഹരിച്ചെങ്കിലും ഉയർന്ന മേഖലകളിൽ പലയിടത്തും പൂർണതോതിൽ വെള്ളമെത്തിയിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്. മലമുകൾ, കാച്ചാണി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽ രാത്രി വൈകിയും വെള്ളമെത്തിയില്ല.
ഈ പ്രദേശങ്ങളിലെ പൈപ്പുകളിൽ ഉണ്ടായ എയർ ബ്ലോക്ക് ആണ് വെള്ളം എത്താൻ വൈകാനുള്ള കാരണമെന്താണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. എന്നാൽ നിലവിൽ വെള്ളമില്ലാത്തതുമായി ബന്ധപ്പെട്ട പരാതികൾ ആരും അറിയിക്കുന്നില്ലെന്ന് നഗരസഭ അറിയിച്ചു.
വെള്ളത്തിന് ആവശ്യമുള്ളവർ കൺട്രോൾ റൂം നമ്പർ മുഖേന ബന്ധപ്പെട്ടാൽ വെള്ളമെത്തിക്കാനുള്ള സൗകര്യങ്ങൾ തയാറാണെന്നും മേയർ വ്യക്തമാക്കി.