നാ​ദാ​പു​രം: വി​ല്പ​ന​ക്കാ​യി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ജാ​സ് (26), ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി​നി അ​ഖി​ല (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ കൈ​വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ അ​ക്ര​മാ​സ​ക്ത​നാ​യി പോ​ലീ​സു​കാ​ർ​ക്കു​നേ​രേ അ​സ​ഭ്യ​വ​ർ​ഷ​വും സ്റ്റേ​ഷ​നി​ലെ ഫ​ർ​ണീ​ച്ച​റു​ക​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു.

തിങ്കളാഴ്ച രാ​ത്രി പേ​രോ​ട് -പാ​റ​ക്ക​ട​വ് റോ​ഡി​ൽ വാ​ഹ​നപ​രി​ശോ​ധ​നയ്​ക്കി​ടെയാണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ യു​വ​തി ഇ​ജാ​സി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും കാ​രി​യ​ർ ആ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കെഎ​ൽ 12 പി 7150 ​ന​മ്പ​ർ സ്വി​ഫ്റ്റ് കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യിലെടു​ത്തു.

കാ​ർ പ​രി​ശോ​ധ​നയ്​ക്കി​ടെ ഇ​ജാ​സും അ​ഖി​ല​യും ബ​ഹ​ളം​വ​യ്ക്കു​ക​യും പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. കാ​റി​ൽ​നി​ന്ന് റോ​ഡി​ലി​റ​ങ്ങി അ​ക്ര​മ​സ​ക്ത​നാ​വു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗത​ട​സം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കാ​ർ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 32.62 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​ന്ന​ത്.

കാ​റി​ന്‍റെ ഇ​ട​ത് സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു. ലാ​പ്ടോ​പ്പ്, ര​ണ്ട് ഐ ​ഫോ​ൺ, മ​റ്റൊ​രു മൊ​ബൈ​ൽ ഫോ​ൺ, മി​നി കാ​മ​റ, 8,500 രൂ​പ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ് എ​ന്നി​വ​യും പോ​ലീ​സ് പി​ടി​കൂ​ടി.