തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സി​നെ പ്ര​കീ​ര്‍​ത്തി​ച്ചു​ള്ള സ്പീ​ക്ക​ർ എ.​എ​ൻ ഷം​സീ​റി​ന്‍റെ പ​രാ​മ​ര്‍​ശം ശ​രി​യാ​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഗാ​ന്ധി​വ​ധ​ത്തി​ല്‍ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യ്ക്ക് എ​ന്ത് പ്രാ​ധാ​ന്യ​മാ​ണ് ഉ​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഷം​സീ​റി​ന്‍റെ പ​രാ​മ​ർ​ശം ഒ​രു​പാ​ട് ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. അ​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ർ ഊ​ഴം വ​ച്ച് ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​ത് എ​ന്തി​നെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. എ​ല്‍​ഡി​എ​ഫി​ല്‍ പ​റ​യേ​ണ്ട​ത് മു​ന്ന​ണി യോ​ഗ​ത്തി​ല്‍ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ജി​ത് കു​മാ​ര്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ല്‍ തെ​റ്റി​ല്ലെ​ന്നായിരുന്നു ഷം​സീ​റിന്‍റെ പ്രതികരണം. ​അ​ജി​ത് കു​മാ​ര്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ചുകൊണ്ടായിരുന്നു പരാമർശം.

ആ​ര്‍​എ​സ്എ​സ് രാ​ജ്യ​ത്തെ പ്ര​ധാ​ന സം​ഘ​ട​ന​യാ​ണ്. അ​വ​രു​ടെ നേ​താ​ക്ക​ളെ വ്യ​ക്തി​പ​ര​മാ​യി ക​ണ്ട​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തി​ല്ല. സു​ഹൃ​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് എ​ഡി​ജി​പി ത​ന്നെ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​നി​ക്ക് വ​ലി​യ അ​പാ​ക​ത​യൊ​ന്നും തോ​ന്നു​ന്നി​ല്ലെന്നും ഷംസീർ പ്രതികരിച്ചിരുന്നു.