വിഷ്ണുജിത്തിന്റെ തിരോധാനം; ഫോണ്‍ ഒരു തവണ ഓണായി; കുനൂർ കേന്ദ്രീകരിച്ച് അന്വേഷണം
Tuesday, September 10, 2024 10:29 AM IST
മലപ്പുറം: പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിന്റെ ഫോണ്‍ ഒരു തവണ സ്വിച്ച് ഓണായി. തമിഴ്നാട്ടിലെ കുനൂര്‍ ആണ് അവസാന ലൊക്കേഷന്‍. ഇവിടം കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
തിങ്കളാഴ്ച രാത്രി എട്ടിന് വിളിച്ചപ്പോള്‍ ഫോണ്‍ ഓണായതായി വിഷ്ണുജിത്തിന്റെ സുഹൃത്ത് ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ആറ് ദിവസം മുമ്പാണ് വിഷ്ണുജിത്തിനെ കാണാതായത്. കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹ നിശ്ചയം നടക്കാനിരുന്നത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോയതാണ് വിഷ്ണുജിത്ത്.
ഇവിടെയെത്തി സുഹൃത്തിന്റെ പക്കല്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങി തിരികെ മടങ്ങുമ്പോഴാണ് കാണാതായത്. പിന്നീട് പല തവണ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഫോണ്‍ ഓണായതോടെ ഇവിടം കേന്ദ്രീകരിച്ച് തിരച്ചിൽ തുടരും.