പഞ്ചാബില്‍ എഎപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി
Tuesday, September 10, 2024 9:51 AM IST
ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗ് ആണ് മരിച്ചത്.
കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വച്ചാണ് സംഭവം.റോഡിന് സമീപത്താണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തർലോചന്റെ മകൻ ഹര്‍പ്രീത് ആരോപിച്ചു. അതേസമയം കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.