എംപോക്സ് : സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേരും
Tuesday, September 10, 2024 7:57 AM IST
ന്യൂഡൽഹി: എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രത. കേന്ദ്രസർക്കാർ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.
പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഹരിയാന ഹിസാർ സ്വദേശിയാണ് യുവാവ്.രോഗലക്ഷണങ്ങളോടെ ഇയാൾ നിരീക്ഷണത്തിലായിരുന്നു.
എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണു പരിശോധനയിൽ കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ച യുവാവിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.