ഹാ​നോ​യ്: വി​യ​റ്റ്നാ​മി​ൽ വീ​ശി​യ​ടി​ച്ച യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 59 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​വോ വാ​ങ് പ്ര​വി​ശ്യ​യി​ൽ 20 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് ഒ​ലി​ച്ചു​പോ​യി. ഫു​തോ പ്ര​വി​ശ്യ​യി​ൽ പാ​ലം ത​ക​ർ​ന്നു. ഈ ​വ​ർ​ഷം ഏ​ഷ്യ​യി​ൽ വീ​ശു​ന്ന ഏ​റ്റ​വും തീ​വ്ര​ത​യേ​റി​യ ചു​ഴ​ലി​ക്കാ​റ്റാ​യ യാ​ഗി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​യ​റ്റ്നാ​മി​ൽ തീ​രം​തൊ​ട്ട​ത്.

ഇ​തേ​ത്തു​ട​ർ​ന്നു തീ​ര​പ്ര​ദേ​ശ​ത്തു​ള്ള 50,000 പേ​രെ ഒ​ഴി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച തെ​ക്ക​ൻ ചൈ​ന​യി​ലെ ഹൈ​നാ​ൻ ദ്വീ​പി​ലൂ​ടെ ക​ട​ന്നു​പോ​യ ചു​ഴ​ലി​ക്കാ​റ്റ് എ​ട്ടു ല​ക്ഷ​ത്തോ​ളം പാ​ർ​പ്പി​ട​ങ്ങ​ളു​ടെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ചു​ഴ​ലി​ക്കാ​റ്റ് ആ​ദ്യം തീ​രം​തൊ​ട്ട ഫി​ലി​പ്പീ​ൻ​സി​ൽ 16 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.