ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
Monday, September 9, 2024 11:55 PM IST
കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കൊല്ലം ചിതറയിലുണ്ടായ സംഭവത്തിൽ മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറാണ് കത്തിനശിച്ചത്.
തീപിടിച്ചപ്പോൾ രണ്ട് പേർ കാറിലുണ്ടായിരുന്നു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ ഇരുവരും കാർ നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി നശിച്ചു.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. കടയ്ക്കൽ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.