തൃശൂര്‍പൂരം അലങ്കോലമാക്കിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം: സിപിഐ
Monday, September 9, 2024 10:31 PM IST
തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലപ്പെടുത്താൻ ഇടയാക്കിയ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സിപിഐ. ഗൂഢാലോചന പുറത്ത് വരണം.
ഇതാണ് എല്‍ഡിഎഫ് നിലപാടും. പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ അതിരു കടന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റുന്നത് ഉള്‍പ്പെടെ നടപടി ഉണ്ടായി.
എന്നാല്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരേണ്ടതുണ്ട്. ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബിജെപിയും സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ആയിരുന്നുവെന്ന് സിപിഐ വിലയിരുത്തി.