കൊ​ച്ചി: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ന​ക​ളു​ടെ കൊ​ണ്ടു​വ​രു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. മൃ​ഗ സം​ര​ക്ഷ​ണ സം​ഘ​ട​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഡി​വി​ഷ​ൻ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

പി​ടി​കൂ​ടി​യ ആ​ന​ക​ളു​ടെ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഇ​ത​ര സം​സ്ഥാ​ന ആ​ന​ക​ളു​ടെ കൈ​മാ​റ്റ​ത്തി​ന് സ​ർ​ക്കാ​രും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​ത്.

കേ​ര​ള​ത്തി​ൽ പി​ടി​കൂ​ടി​യ ആ​ന​ക​ളു​ടെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ 154 ആ​ന​ക​ൾ ചെ​രി​ഞ്ഞെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.