അജിത് കുമാറിനെ മാറ്റണം; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്
Monday, September 9, 2024 6:49 PM IST
കൊച്ചി: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനമായി എഐവൈഎഫ് രംഗത്ത്. പോലീസിന്റെ പ്രവർത്തനം ശരിയല്ലെന്നും പൊതുജന മധ്യത്തിൽ സംസ്ഥാന സർക്കാരിന് മാനക്കേടുണ്ടാക്കുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി.
തൃശൂർപൂരം അലങ്കോലമാക്കിയതില്‍ അടക്കം എഡിജിപി എം.ആർ.അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് യുവജന സംഘടന ആവശ്യപ്പെടുന്നത്. നാളെ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാനാണ് എഐവൈഎഫിന്റെ തീരുമാനം.
പി.വി.അന്‍വർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.