കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം പലരും ഉണ്ടായിരുന്നു, ആരെന്ന് അറിഞ്ഞാൽ കേരളം ഞെട്ടും: സതീശൻ
Monday, September 9, 2024 1:17 PM IST
കൊച്ചി: തൃശൂര്‍ പൂരം കലക്കിയതില്‍ എഡിജിപി എം.ആര്.അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരം കലക്കാന്‍ നടന്ന ഗൂഢാലോചന വളരെ വ്യക്തമാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എഡിജിപി എം.ആര്.അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെ കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ ആരെല്ലാമാണെന്ന വിവരം പുറത്തുവന്നാല്‍ കേരളം ഞെട്ടും. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്റെ ഭാഗമാണ്.
എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണ്. വിവാദങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഭീരുത്വമാണെന്നും സതീശൻ പറഞ്ഞു.