കുവൈറ്റിൽ മലയാളി യുവാവ് കാറിൽ മരിച്ച നിലയിൽ
Monday, September 9, 2024 10:09 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വടുവഞ്ചാൽ വട്ടത്തുവയൽ സ്വദേശി വിബിൻ കുണ്ടറബി (34) ആണ് മരിച്ചത്.
ഡെലിവറി ഡ്യൂട്ടി ചെയ്ത ശേഷം മടങ്ങിവന്ന ഇയാളെ മംഗഫിലെ താമസസ്ഥലത്തോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.
പിതാവ്: വിജയൻ. ഭാര്യ: ടി.എം.രമിഷ. മക്കൾ: നിഷാൻ, ഇവാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.