വടക്കഞ്ചേരിയില്‍ വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് അപകടം; ഒരാള്‍ മരിച്ചു
Monday, September 9, 2024 9:03 AM IST
പാലക്കാട്: വടക്കഞ്ചേരിയില്‍ വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പല്ലാറോഡ് സ്വദേശി നാരായണന് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തോടിനോട് ചേര്‍ന്ന് സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. പന്നിശല്യം ഒഴിവാക്കാന്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയാണിതെന്നാണ് വിവരം.