എംപോക്സ് ലക്ഷണം; ഒരാൾ ചികിത്സയിൽ
Sunday, September 8, 2024 6:29 PM IST
ന്യൂഡൽഹി: മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്തു നിന്ന് വന്ന യുവാവിനെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. പ്രോട്ടോക്കോളുകൾ പ്രകാരമുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരെക്കുറിച്ച് പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കിപോക്സ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങളോടെ യുവാവിനെ കണ്ടെത്തിയത്.