നേതൃയോഗത്തിൽ വാക്കേറ്റം; എൻസിപി യോഗം പിരിച്ചുവിട്ടു
Sunday, September 8, 2024 11:21 AM IST
തിരുവനന്തപുരം: ഓൺലൈനായി ചേർന്ന എൻസിപി നേതൃയോഗത്തിൽ വാക്കേറ്റം. പി.സി. ചാക്കോയും ജനറല്‍ സെക്രട്ടറി കെ.ആര്. രാജനും തമ്മിലായിരുന്നു വാക്കേറ്റം.
വാക്കേറ്റം രൂക്ഷമായതോടെ യോഗം പിരിഞ്ഞു. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ചാക്കോ മാന്യതയില്ലാത്ത നീക്കങ്ങള്‍ നടത്തിയെന്ന് രാജൻ ആരോപിച്ചതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.
യോഗം പാതി വഴി പിരിഞ്ഞതോടെ മന്ത്രി ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്ത് എത്തിക്കുന്നത് സംബന്ധിച്ച തീരുമാനം വീണ്ടും പ്രതിസന്ധിയിലായി. മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ വിഷയം എൻസിപിയുടെ അഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.